പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

Sunday 21 February 2016 10:41 pm IST

വൈക്കം: വീട്ടില്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സ് വൈക്കം എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹാന്‍സ് ഉപയോഗം വ്യാപകമായതിനെ തുടര്‍ന്ന് ഡി. െവെ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം കര്‍ശനപരിശോധനകളാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. വടയാര്‍ സുനില്‍ നിവാസില്‍ സുനിലിന്റെ വീട്ടില്‍ നിന്നാണ് 66 പായ്ക്കറ്റ് ഹാന്‍സ് വില്‍പന നടത്തുന്നതിനിടയില്‍ എസ്.ഐ സാഹില്‍, ഷാഡോ പോലീസുകാരായ കെ.നാസര്‍, പി.കെ ജോളി എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പത്തിന് പിടികൂടിയത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് വെച്ചൂരില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 9000 പായ്ക്കറ്റ് ഹാന്‍സ് പോലീസ് പിടികൂടിയിരുന്നു. പോലീസ് പിടികൂടുന്ന പ്രതികള്‍ക്ക് നിയമം ശക്തമായ ശിക്ഷകള്‍ നല്‍കാതെ വിട്ടയക്കുന്നതാണ് ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനുള്ള പ്രധാനകാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.