തിരുവനന്തപുരം : സ്വരലയ കൈരളി യേശുദാസ് അവാര്‍ഡ് സമ്മാനിക്കുന്ന ഗന്ധര്‍വസന്ധ്യ 25ന് വൈകിട്ട് ആറിന് കഴക്കൂട്ടം അല്‍ സാജ് കണ്വെന്ഷന് സെന്ററില്‍ നടക്കും. ഒ എന്വിക്കുള്ള സ്മരണാഞ്ജലിയായിട്ടാകും ഇത്തവണത്തെ അവാര്ഡ്നിശ സംഘടിപ്പിക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഗായകരായ വാണി ജയറാം, ഉഷാ ഉതുപ്പ്, സംഗീത സംവിധായകരായ ഔസേപ്പച്ചന്, ജെറി അമല്‍ദേവ് എന്നിവര്‍ക്ക് യേശുദാസ് അവാര്‍ഡുകള്‍ സമ്മാനിക്കും. യേശുദാസിനെയും അവാര്‍ഡ് ജേതാക്കളെയും ആദരിക്കും. ടൂറിസം മന്ത്രി എ. പി. അനില്‍ കുമാര്‍ മുഖ്യാതിഥിയാകും.
അവാര്‍ഡ് ദാനത്തിന് ശേഷം സംഗീതസംവിധായകന് എം. ജയചന്ദ്രന്റെ നേതൃത്വത്തില്‍ പിന്നണിഗായകരായ എല്‍.ആര്. ഈശ്വരി, മാധുരി, വിജയ് യേശുദാസ്, വിധു പ്രതാപ്, സുധീപ് കുമാര്‍, ശ്രീറാം, പന്തളം ബാലന്, രാജലക്ഷ്മി എന്നിവരുടെ സംഗീതവിരുന്നും നടി റീമ കല്ലിംഗലിന്റെ നേതൃത്വത്തിലുള്ള നൃത്ത സന്ധ്യയും നടക്കും. വാര്‍ത്തസമ്മേളനത്തില്‍ സ്വരലയ ചെയര്മാന് ജി. രാജ്മോഹന്‍, ട്രഷറര്‍ തോമസ് ഫിലിപ്പ്, സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍പേഴ്സണ്‍ കെ. ചന്ദ്രിക, എം. ജയചന്ദ്രന്, കാവാലം ശ്രീകുമാര്‍, കൈരളി ടി. വി ഡയറക്ടര്‍ വെങ്കിട്ടരാമന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: