തിരുവനന്തപുരം : ഈ വര്‍ഷത്തെ സ്വരലയ ഈണം സുവര്ണപ്രതിഭാ പുരസ്കാരത്തിന് പ്രശസ്ത സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയെ തെരഞ്ഞെടുത്തതായി സ്വരലയ രക്ഷാധികാരി എം.എ.ബേബി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്കാരം. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ഡോ. കെ.ജെ. യേശുദാസ് പുരസ്കാരം സമ്മാനിക്കും.
എം.എ. ബേബി ചെയര്‍മാനും സംഗീത സംവിധായകന് എം. ജയചന്ദ്രന്, ഗായകരായ ഡോ. ബി. അരുന്ധതി, കാവാലം ശ്രീകുമാര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്. ഇരയിമ്മന്‍ തമ്പി, കെ. സി.കേശവപിള്ള, കുഞ്ചന്‍ നമ്പ്യാര്‍ എന്നിവരുടെ കൃതികളും ക്രിസ്തീയ കീര്‍ത്തനങ്ങളും ശാസ്ത്രീയ സംഗീതത്തില്‍ അവതരിപ്പിച്ച ഡോ.കെ. ഓമനക്കുട്ടി സംഗീതം ജാതിമതങ്ങള്‍ക്ക് അതീതമാണെന്ന് തെളിയിച്ചതിനൊപ്പം പുതുതലമുറയ്ക്ക് സംഗീതത്തോട് ആഭിമുഖ്യം വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കുകയും ചെയ്തതായി ജൂറി ചെയര്മാന് എം. എ.ബേബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: