സിപിഎമ്മിന്റെ ദളിത് പീഡനം : പട്ടികജാതി മോര്‍ച്ച പ്രക്ഷോഭത്തിലേക്ക്

Sunday 21 February 2016 11:17 pm IST

തിരുവനന്തപുരം: കേരളത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ വര്‍ദ്ധിച്ചുവരുന്ന പട്ടികജാതി-വര്‍ഗ്ഗ പീഡനങ്ങള്‍ക്കെതിരെ പ്രക്ഷോഭ, പ്രചാരണ പരിപാടികള്‍ നടത്തുമെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പി.സുധീര്‍ അറിയിച്ചു. മാര്‍ച്ച് 2 മുതല്‍ 8 വരെ വിവിധ പട്ടികജാതി സംഘടനകളുടെ സഹകരണത്തോടുകൂടി ജില്ലാ കേന്ദ്രങ്ങളില്‍ ബഹുജന കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ മോര്‍ച്ച സംസ്ഥാന സമിതിയോഗം തീരുമാനിച്ചു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ പട്ടികജാതി വിദ്യാര്‍ത്ഥിനിയെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പട്ടികജാതി പീഡന നിരോധിത നിയമപ്രകാരം കേസ് എടുക്കുവാന്‍ പോലീസ് ഇനിയും തയ്യാറായിട്ടില്ല. കേരളത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപകമായ ദളിത് പീഡനങ്ങള്‍ നടന്നുവരുന്നു. പാലക്കാട് ആദിവാസി യുവാവ് പ്രശാന്തിനെ സിപിഎം നേതാവും മുന്‍ എംപിയുമായ കൃഷ്ണദാസ് തല്ലിച്ചതച്ചു. കണ്ണൂര്‍ പയ്യന്നൂരിലെ ചിത്രലേഖ സിപിഎമ്മിന്റെ അതിക്രമത്തില്‍ നിന്നു രക്ഷനേടാന്‍ മാസങ്ങളോളം സെക്രട്ടേറിയറ്റിന് മുമ്പില്‍ നിരാഹാരം കിടക്കേണ്ടിവന്നുവെന്ന് അഡ്വ.പി.സുധീര്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ.പുരുഷോത്തമന്‍, സംസ്ഥാന സെക്രട്ടറിമാരായ രമേശ് കാവിമറ്റം, ബി.കെ.പ്രേമന്‍, ഗോപാല്‍, സി.സി.കൃഷ്ണന്‍, അശോക് കുമാര്‍, സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍. ഉമാകാന്തന്‍, വൈസ് പ്രസിഡന്റ് പി.പി.വാവ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.