ആറ്റുകാല്‍ പൊങ്കാല: തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം

Monday 22 February 2016 11:25 am IST

തിരുവനന്തപുരം: നാളെ നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പൊങ്കാലയോടനുബന്ധിച്ച്‌ തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിമുതല്‍ ചൊവ്വാഴ്ച എട്ട് മണി വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഭക്തജനങ്ങള്‍ വരുന്ന സ്വകാര്യ വാഹനങ്ങള്‍ അറ്റുകാല്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകളിലോ, എംസിഎന്‍എച്ച്‌, എംജി റോഡുകളിലോ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. പൊങ്കാല കഴിഞ്ഞ് ഭക്ത ജനങ്ങള്‍ തിരിച്ചു പോകുന്ന ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിമുതല്‍ തിരുവനന്തപുരം നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടാകും. നഗരാതിര്‍ത്തിക്കുള്ളില്‍ വലിയ വാഹനങ്ങള്‍, തടി ലോറികള്‍, കണ്ടെയ്നര്‍ ലോറികള്‍ എന്നിവ നഗരത്തില്‍ പ്രവര്‍ശിക്കുന്നതിനും നിരത്തുകളില്‍ പാര്‍ക്ക് ചെയ്യുന്നതിനും അനുവദിക്കില്ല. ആറ്റിങ്ങല്‍ ഭാഗത്തു നിന്ന് നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കഴക്കൂട്ടത്തു നിന്നും കാര്യവട്ടം ശ്രീകാര്യം വഴിയോ മുക്കോലക്കല്‍ കുളത്തൂര്‍ ശ്രീകാര്യം വഴിയോ വന്ന് കേശവദാസപുരം പട്ടം പിഎംജി മ്യൂസിയം വെള്ളയമ്പലം വഴുതക്കാട് പുജപ്പുര കരമന വഴിയും പേരൂര്‍കട ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഊളമ്പാറ പൈപ്പിന്‍മൂട് ശാസ്തമംഗലം ഇടപ്പഴഞ്ഞി പൂജപ്പുര കരമന വഴിയുമാണ് പോകേണ്ടത്. നെയ്യാറ്റിന്‍കര ഭാഗത്തു നിന്നും ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബാലരാമപുരം ഭാഗത്തു നിന്നും തിരിഞ്ഞ് ഉച്ചക്കട മുക്കോല വിഴിഞ്ഞം വഴി ബൈപ്പാസ് വഴിയോ ബീച്ച്‌ റോഡ് വഴിയോ പോകാവുന്നതാണ്. ബാലരാമപുരം ജംഗ്‌ഷനില്‍ നിന്നും പള്ളിച്ചല്‍ ഭാഗത്തേക്കും പാളയം ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്കും പൂജപ്പുര നിന്നും ജഗതി-ബേക്കറി ജംഗ്ഷന്‍ ഭാഗത്തേക്കും കരമന ഭാഗത്തു നിന്നും കിള്ളിപ്പാലം ഭാഗത്തേക്കും മണക്കാട് ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്കും പൊങ്കാല കഴിഞ്ഞ് ഭക്ത ജനങ്ങള്‍ തിരിച്ചു പോകുന്ന സമയത്ത് ടൂ വീലര്‍ വാഹനങ്ങളെ എതിരെ വരാന്‍ അനുവദിക്കുകയില്ല. മൂവായിരത്തി അഞ്ഞൂറിലധികം പോലീസുദ്യോഗസ്ഥരെ നഗരത്തില്‍ പൊങ്കാല ഡ്യൂട്ടിക്കായി നിയോഗിച്ചു. കൂടാതെ ദുരന്ത നിവാരണ സേന, ദ്രൂതകര്‍മ്മ സേന, കമാന്‍ഡോ വിഭാഗം, 30 ഷാഡോ പോലീസുകാര്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.