പള്‍സ് പോളിയോ രണ്ടാംഘട്ടം: മരുന്ന് നല്‍കിയത് 169195 കുട്ടികള്‍ക്ക്

Monday 22 February 2016 11:43 am IST

കോഴിക്കോട്: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ രണ്ടാംഘട്ടത്തില്‍ ജില്ലിയില്‍ 169195 കുട്ടികള്‍ക്ക് തുള്ളി മരുന്ന് നല്‍കി. 2,43,814 കുട്ടികളെയാണ് ലക്ഷ്യമിട്ടിരുന്നത്. ഇന്നു മുതല്‍ വളണ്ടിയര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തി എല്ലാ കുട്ടികള്‍ക്കും തുള്ളി മരുന്ന് ലഭിച്ചോയെന്ന് ഉറപ്പുവരുത്തും. അങ്കണവാടി പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയാണ് വളണ്ടിയര്‍മാരായി തെരഞ്ഞെടുത്തിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ദ്രുതകര്‍മ്മസേന രൂപീകരിച്ചിട്ടുണ്ട്. ജനുവരി 17ന് നടന്ന ആദ്യ ഘട്ടത്തില്‍ 2,25,909 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.