മാവൂര്‍: മാവൂര്‍ തെങ്ങിലക്കടവ് മുത്തശ്ശിക്കാവിലെ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് എസ് സി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. ബിജെപി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. സുരേഷ് ഉദ്ഘാടനംചെയ്തു. അസംഘടിതരായ പട്ടികജാതി വിഭാഗങ്ങളെ കബളിപ്പിച്ച് ക്ഷേത്രഭൂമി കയ്യേറിയവര്‍ സ്ത്രീകളെ ഉപയോഗിച്ച് അക്രമം നടത്തിയത് മാവൂരില്‍ വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കാനും മുത്തശ്ശിക്കാവിലെ ഉത്സവം എന്നെന്നേക്കുമായി നിര്‍ത്തി വെപ്പിക്കാനുമാണെന്ന് അദ്ദേഹം പറഞ്ഞു. ദിനപത്രങ്ങളുംചിലസംഘടനാ പത്രങ്ങളും സംഭവത്തെ ലഘൂകരിക്കുവാനും പ്രതികളെ രക്ഷപ്പെടുത്തുന്നതിനുമാണ് ശ്രമം നടത്തിയത്. ഇതെല്ലാം ആസൂത്രിതവും, മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ആവിഷ്ക്കരണവുമാണ്. ക്ഷേത്രത്തിന്നേരെയുള്ള കടന്നു കയറ്റവും അക്രമവും ഹൈന്ദവസംഘടനകള്‍ ചെറുത്തു തോല്പിക്കുമെന്നും, പ്രദേശത്തെ സമാധാനന്തരീക്ഷം തകര്‍ക്കുവാന്‍ ആരെയും അനുവദിക്കയില്ലെന്നും ടി.പി. സുരേഷ് പറഞ്ഞു.
എസ് സി മോര്‍ച്ച മണ്ഡലം ജന.സെക്രട്ടറി കെ. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു, പ്രതിഷേധ കൂട്ടായ്മയില്‍ കെ. കൃഷ്ണന്, കെ. ശശികുമാര്‍, ഇ.ശിവദാസന്‍, പി. ഗോവിന്ദന്‍കുട്ടി തുടങ്ങിയര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: