ന്യൂസിലാന്‍ഡ് തോല്‍വിയിലേക്ക്

Monday 22 February 2016 8:49 pm IST

ക്രൈസ്റ്റ് ചര്‍ച്ച്: ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ വിരമിക്കല്‍ ടെസ്റ്റിലും ന്യൂസിലാന്‍ഡ് പരാജയത്തിലേക്ക്. ഒന്നാം ഇന്നിങ്‌സില്‍ 135 റണ്‍സിന്റെ ലീഡ് വഴങ്ങിയ ന്യൂസിലാന്‍ഡ് മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് എന്ന നിലയിലാണ്. 45 റണ്‍സുമായി കെയ്ന്‍ വില്ല്യംസണും 9 റണ്‍സുമായി കോറി ആന്‍ഡേഴ്‌സണും ക്രീസില്‍. ആറ് വിക്കറ്റുകള്‍ കയ്യിലിരിക്കെ 14 റണ്‍സിന് പിന്നിലാണ് കിവികള്‍. അവസാന ഇന്നിങ്ങ്‌സ് കളിക്കാനിറങ്ങിയ മക്കല്ലം 25 റണ്‍സെടുത്ത് പുറത്തായി. ഹേസല്‍വുഡിന്റെ പന്തില്‍ വാര്‍ണര്‍ പിടികൂടി. 39 റണ്‍സെടുത്ത ലാഥം, റണ്ണൊന്നുമെടുക്കാതെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, രണ്ട് റണ്‍സെടുത്ത നിക്കോളാസ് എന്നിവരാണ് മക്കല്ലത്തിന് പുറമെ പുറത്തായത്. പാറ്റിന്‍സണ്‍ മൂന്നും ഹേസല്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ നാലിന് 363 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച ഓസീസ് 505 റണ്‍സെടുത്തു. രണ്ട് റണ്‍സുമായി ബാറ്റിങ് ആരംഭിച്ച വോഗ്‌സ് 60ഉം നാല് റണ്‍സുമായി ബാറ്റിങ് പുനരാരംഭിച്ച നഥാന്‍ ലിയോണ്‍ 33 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി. മിച്ചല്‍ മാര്‍ഷ് (18), നെവില്‍ (13), പാറ്റിന്‍സണ്‍ (1), ഹേസല്‍വുഡ് (13) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. നേരത്തെ ജോ ബേണ്‍സ് (170), ക്യാപ്റ്റന്‍ സ്മിത്ത് (138) എന്നിവര്‍ സെഞ്ചുറി നേടിയിരുന്നു. ന്യൂസിലാന്‍ഡിന് വേണ്ടി നീല്‍ വാഗ്‌നര്‍ 106 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടെണ്ണം ട്രെന്റ് ബൗള്‍ട്ടും നേടി. ബ്രണ്ടന്‍ മക്കല്ലത്തിന്റെ അതിവേഗ സെഞ്ചുറിയുടെ കരുത്തിലാണ് ന്യൂസിലാന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 370 റണ്‍സെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.