ആലപ്പുഴ: ജില്ലയുടെ പുതിയ കളക്ടറായി ആര്. ഗിരിജ ചുമതലയേറ്റു. എന്‍.പദ്മകുമാര്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് ജില്ലാ കളക്ടറുടെ ചുമതല നിര്‍വഹിച്ചിരുന്ന സബ് കളക്ടര്‍ ഡി. ബാലമുരളിയില്നിന്നാണ് ജില്ലയുടെ നാല്‍പ്പത്തിയാറാമത് കളക്ടറായി ആര്.ഗിരിജ ചുമതല ഏറ്റെടുത്തത്. സുസ്ഥിര നഗരവികസന പദ്ധതിയുടെ പ്രോജക്റ്റ് ഡയറക്ടര്‍, കേന്ദ്ര സര്‍ക്കാരിന്റെ അമൃത് , സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ നോഡല്‍ ഓഫീസര്‍, വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ എം.ഡി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. റിട്ടയേര്‍ഡ് ഇന്റലിജന്റ്സ് എസ്പി മുരളീധരന് നായരാണ് ഭര്‍ത്താവ്. മകന് അശ്വിന് കൃഷ്ണ ഫെഡറല്‍ ബാങ്കില്‍ അസിസ്റ്റന്റ് മാനേജരാണ്. മകള്‍ അദിതി ടൈംസ് ഓഫ് ഇന്ത്യയില്‍ കറസ്പോണ്ടന്റ് കം കോപ്പി എഡിറ്ററായി കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: