കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വിജിലന്‍സ് പരിശോധന

Monday 22 February 2016 9:22 pm IST

ചേര്‍ത്തല: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നടന്ന വകുപ്പുതല വിജിലന്‍സ് പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതായി സൂചന.വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ 360 റോള്‍ ടിക്കറ്റ് പേപ്പര്‍ ഉപയോഗ ശൂന്യമായതായും ജീവനക്കാര്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് ഇതിന് കാരണമെന്നും കണ്ടെത്തിയിരുന്നു. 1400 മീറ്റര്‍ പേപ്പര്‍ റോളാണ് ഇത്തരത്തില്‍ ഉപയോഗ ശൂന്യമായത്. ഒരു മീറ്റര്‍ പേപ്പറില്‍ 35 ടിക്കററുവരെ അടിക്കാന്‍ കഴിയും. അന്വേഷണ സംഘം വിവരം മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അലക്ഷ്യമായി പേപ്പര്‍ ഇട്ടിരുന്നതായാണ് കണ്ടെത്തിയത്. അസ്വാഭാവികമായി യാതൊന്നും നടന്നിട്ടില്ലെന്നാണ് ജീവനക്കാരുടെ വാദം. ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്നു വ്യക്തമായിരിക്കെ ഇതിന്റെ പേരില്‍ വ്യാജ പ്രചരണങ്ങള്‍ നടത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച് മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ രംഗത്തെത്തി. പരിശോധനയില്‍ കണ്ടെത്തിയ പേപ്പര്‍ റോള്‍ ഓഫീസില്‍ ഏല്‍പ്പിച്ചതായും ഇവ ഉപയോഗിച്ചു തുടങ്ങിയിയതായും അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.