ഇടുക്കി: കുമളിയില്‍ കഞ്ചാവ് കൈമാറുന്നതിനിടെ രണ്ട് പേര് പിടിയില്‍. കമ്പം ഉത്തമപുരം കുഞ്ഞുമായന്തെരുവില് വടക്ക്വീട്ടില് ചന്ദ്രശേഖരന്(47), ആലപ്പുഴ ആരൂര്‍ ചന്ദ്രിരൂര് വാഴപ്പിള്ളില്‍ കുഞ്ഞുമുഹമ്മദ്(29) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് പ്രതികള്‍ കുടുങ്ങുന്നത്. കുമളി ബസ്റ്റാന്റിന് സമീപത്ത് വച്ച് കഞ്ചാവ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് സംഘം പ്രതികളെ പിടികൂടുന്നത്. കുമളി എസ്ഐ റ്റി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: