ജന്മഭൂമി ലേഖകന് നേരെ ആക്രമണം

Monday 22 February 2016 10:43 pm IST

കൊച്ചി: ജന്മഭൂമി കളമശേരി ലേഖകന്‍ എസ്.ശ്രീജിത്തിന് നേരെ ആക്രമണം. കളമശേരി-മഞ്ഞുമ്മല്‍ റൂട്ടില്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. നീയാണോടാ ഇവിടുത്തെ പത്രപ്രവര്‍ത്തകന്‍ എന്നാക്രോശിച്ച് അസഭ്യം പറഞ്ഞായിരുന്നു മര്‍ദ്ദനം. ഇവര്‍ ഉടന്‍ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എബിന്‍ രാജും ശ്രീജിത്തിനൊപ്പമുണ്ടായിരുന്നു. എലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.