തിരുവാഭരണഘോഷയാത്ര ആരംഭിച്ചു

Friday 13 January 2012 5:44 pm IST

പന്തളം: മകരസംക്രമ നാളില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കല്‍ ശാസ്താ ക്ഷേത്രത്തില്‍ നിന്നും തുടങ്ങി. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മകരസംക്രമ നാളായ ജനുവരി പതിനഞ്ചിന് സന്നിധാനത്തെത്തും. ഇന്ന് അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ വിശ്രമിക്കുന്ന ഘോഷയാത്ര നാളെ ളാഹ സത്രത്തിലും വിശ്രമിക്കും. മകരം ഒന്നിന് വൈകുന്നേരം അഞ്ച് മണിക്ക് ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ ദേവസ്വം ബോര്‍ഡ് ഭാരവാഹികളും പത്തനം‌തിട്ട ജില്ലാ കളക്ടറും ചേര്‍ന്ന് സ്വീകരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.