കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് കോടതി നാടുകടത്തിയതിനെ തുടര്‍ന്ന് ജില്ലയില്‍ പ്രവേശിക്കാന്‍ സാധിക്കാതെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെച്ച കാരായി രാജന് പകരം സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ് നേതാവുമായ കെ.വി.സുമേഷിനെ ഇന്നലെ ചേര്‍ന്ന ജില്ല പഞ്ചായത്ത് യോഗം തെരഞ്ഞടുത്തു. ചെങ്ങളായി സ്വദേശിയായ സുമേഷ് ശ്രീകണ്ഠാപുരം ചെങ്ങളായി സ്വദേശിയാണ്. പരിയാരം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നുമാണ് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ നടന്ന ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ തോമസ് വര്‍ഗ്ഗീസിനെ 9 നെതിരെ 15 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സുമേഷ് പ്രസിഡണ്ടായി തെരഞ്ഞടുക്കപ്പെട്ടത്. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ വരണാധികാരിയായിരുന്നു. തുടര്‍ന്ന് കലക്ടര്‍ സത്യ വാചകം ചൊല്ലി കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: