കൊച്ചി: ലുലുമാളില്‍ പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനെതിരെ നല്കിയ പരാതിയില്‍ ജില്ലാ കണ്‍സ്യൂമര്‍ ഫോറം നല്കിയ ഇടക്കാല ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കണ്‍സ്യൂമര്‍ ഫോറത്തിന്റെ ഉത്തരവിനെതിരെ ലുലു അധികൃതര്‍ നല്കിയ ഹര്‍ജി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസാണ് പരിഗണിച്ചത്. ലുലുമാളില്‍ പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനെതിരെ കോട്ടയം സ്വദേശിനി രമാ ജോര്‍ജ് നല്കിയ പരാതിയില്‍ ഈമാസം 16നാണ് ജില്ലാ കണ്‍സ്യൂമര്‍ ഫോറം ഇടക്കാല വിധി പുറപ്പെടുവിച്ചത്. പാര്‍ക്കിംഗ് ഇനത്തില്‍ പിരിച്ച തുക ലുലു മാള്‍ അധികൃതര്‍ രണ്ടു ദിവസം കൂടുമ്പോള്‍ കണ്‍സ്യൂമര്‍ ഫോറം മുമ്പാകെ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കാനായിരുന്നു ഇടക്കാല ഉത്തരവ്. എന്നാല്‍ കേസില്‍ തങ്ങളെ കേള്‍ക്കാതെ ഫോറം ധൃതിയില്‍ ഇത്തരമൊരു ഉത്തരവ് പാസാക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലുലു മാള്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: