ശ്രീകണ്ഠാപുരം: മേരി ലാന്റ് ഹൈസ്കൂള്‍ മടമ്പം, 71-ാവാര്ഷികാഘോഷവും സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ജോണ്‍ എബ്രാഹം മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും നടത്തി. സ്കൂള്‍ മാനേജര്‍ റവ.ഫാ. ജോര്‍ജ്ജ് കപ്പുകാലായിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം റവ.ഫാ.സ്റ്റാനി എടത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്കോളര്‍ഷിപ്പുകളുടെ വിതരണം ശ്രീകണ്ഠാപുരം നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ വി.വി.സന്തോഷ്, എ.പി.മുനീര്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. ശ്രീകണ്ഠാപുരം എസ്ഇഎസ് കോളേജ് പ്രിന്സിപ്പീള് ഡോ.ഡൊമനിക് തോമസ് മുഖ്യ പ്രഭാഷണം നടത്തി. ഷൈല ജോസഫ്, പിടി.എ പ്രസിഡണ്ട് എന്‍എം.അബ്ദുള്‍ ഖാദര്‍, മിനിരാജു, ഷാജു ജോസഫ്, ടി.ബി.ജസ്റ്റിന്, എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് പി.എം.മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ബിനോയ് സ്വാഗതവും കെ.ഷഫ്നാസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: