കണ്ണൂര്‍: പത്താം ശമ്പള കമ്മീഷന്റെ പെന്ഷന് കുടിശ്ശിക ഗഡുക്കളായി നല്‍കാതെ ഒന്നിച്ച് ഉടന്‍ നല്‍കുക, ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി എത്രയും വേഗം നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് കണ്ണൂര്‍ സിവില്‍ സ്റ്റേഷന് മുമ്പില്‍ 24ന് രാവിലെ 10.30ന് ധര്‍ണ്ണ നടത്തുവാന്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് കെ.എന്‍.നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി.സി.രവീന്ദ്രന് മാസ്റ്റര്‍, എം.പി.ബാലന് മാസ്റ്റര്‍, പി.ബാലന് എന്നിവര്‍ സംസാരിച്ചു.
24ന് ഉച്ചക്ക് ശേഷം 2.30ന് തെക്കിബസാറിലെ സര്‍വ്വ മംഗള സേവാകേന്ദ്രത്തില്‍ പെന്ഷന് പരിഷ്കരണ ക്യാമ്പ് നടക്കും. ഇതുവരെയായും പെന്ഷന് പരിഷ്കരണ ഫോറം പൂരിപ്പിച്ചുനല്കാത്തവര്ക്ക് 9947983445 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: