കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ഓട്ടോറിക്ഷാ തൊഴില്‍ മേഖലയിലെ പ്രശ്‌നം പരിഹരിക്കും

Monday 22 February 2016 10:56 pm IST

കണ്ണൂര്‍: ഓട്ടോറിക്ഷാ തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മോട്ടോര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ട്രാഫിക് പോലീസ്, ഓട്ടോറിക്ഷാ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട വിഷയം പഠിച്ച് സമര്‍പ്പിക്കുന്നതിനായി ഓട്ടോ റിക്ഷാ യൂണിയൂണിയനുകളുടെ പ്രതിനിധികളും, മോട്ടോര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി, ട്രാഫീക് പോലീസ് ഇന്‍സ്‌പെക്ടര്‍, മേയര്‍, ഡെപ്യൂട്ടി മേയര്‍, കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്ന പ്രതിനിധികള്‍ എന്നിവരുള്‍ക്കൊള്ളുന്ന കമ്മറ്റി രൂപീകരിക്കാന്‍ യോഗം തീരുരമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രസ്തുത കമ്മറ്റി യോഗം ചേര്‍ന്ന് പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനും അതുവഴെ നിലവിലുള്ള സ്ഥിതി തുടരാനും കെഎംസി നമ്പര്‍ ഇല്ലാത്ത ഓട്ടോ പഴയ മുനിസിപ്പല്‍ ഏറിയ സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യാനോ കെഎംസി നമ്പര്‍ ഉള്ള ഓട്ടോ കോര്‍പ്പറേഷനില്‍ കൂട്ടിച്ചേര്‍ത്ത അഞ്ച് പഞ്ചായത്ത് ഓട്ടോസ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല എന്നും യോഗം തീരുമാനിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ ഇ.പി.ലത അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ സമീര്‍, സ്ഥിരം സമിതി അധ്യക്ഷരായ വള്ളോറ രാജന്‍, ടി.ഒ.മോഹനന്‍, അഡ്വ.ഇന്ദിര, സീനത്ത്, ജമിനി, കൗണ്‍സിലര്‍മാരായ എന്‍.ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി.കെ.രാഗേഷ്, തൈക്കണ്ടി മുരളീധരന്‍, എം.പി.മുഹമ്മദലി എന്നിവരും അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബുരാജ്, ട്രാഫിക് എസ്‌ഐ സുധാകരന്‍, യൂണിയന്‍ പ്രതിനിധികളായ കെ.വി.പ്രമോദ്, റിതിന്‍.എച്ച് (ബിഎംഎസ്), കെ.ജയരാജന്‍, എ.വി.പ്രകാശന്‍ (സിഐടിയു), രാജീവന്‍ (എഐടിയുസി), സി.രാജീവന്‍, എന്‍.ലക്ഷ്മണന്‍ (എസ്എടിയു), ആരിഫ് ചാല, രാജീവന്‍ കെ. (ഐഎന്‍ടിയുസി), അഫ്‌സല്‍, അനീസ് കെ.വി (എസ്ടിയു) സമര സമിതി പ്രതിനിധികളായി കെ.പി.മധു, കെ.നൗഷാദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.