കോഴിക്കോട്: ഭാരതത്തിന്റെ ദേശീയ ഐക്യത്തെ മറന്ന് പാക്കിസ്ഥാന് വേണ്ടി ജയ് വിളിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ്സ് തന്ത്രത്തെ തിരിച്ചറിയണമെന്ന് ബിജെപി ജില്ല ാ അദ്ധ്യക്ഷന്‍ ജയചന്ദ്രന് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ബിജെപി കുതിരവട്ടം വാര്‍ഡ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെഎന്‍യുവില്‍ നടക്കുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി സര്‍ക്കാര്‍ ഭാരതത്തിലെ പാവപ്പെട്ട ജനകോടികള്‍ക്ക് വേണ്ടി ഒട്ടേറെ ജനക്ഷേമപദ്ധതികളെ നടപ്പാക്കുന്നുണ്ട് ഈ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ വേണ്ടിയുള്ള ശക്തമായ പ്രവര്‍ത്തനം നടത്തണമെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. വരാന്‍ പോവുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി ബിജെപിയ്ക്ക് അനുകൂലമായി മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ഡ് കണ്‍വെണ്‍ഷനില്‍ കൊമ്മേരി ഏരിയാ പ്രസിഡന്റ് ധനജ്ഞയന്‍ അദ്ധ്യക്ഷത വഹിച്ചു. സൗത്ത് മണ്ഡലം സെക്രട്ടറി ബബ്ലു സി.പി.വിജയകൃഷ്ണന്, തിരുവണ്ണൂര്‍ ബാലകൃഷ്ണന്, മധുസൂദനന്, ബിന്ദു ഉദയ് കുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു പുതിയറ ഏരിയ സെക്രട്ടറി പെരുന്തൊടി വിനോദ്കുമാര്‍ സ്വാഗതവും ഏരിയാ ജനറല്‍ സെക്രട്ടറി മോഹനന് കൊമ്മേരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: