റവന്യു സ്ഥലം അളന്ന് തിട്ടപ്പെടുത്തണം: എ.വേലായുധന്‍

Tuesday 23 February 2016 1:56 pm IST

കാസര്‍കോട്: പുല്ലൂര്‍ പെരിയ പഞ്ചായത്ത് അതിര്‍ത്തിയായ ഇരിയ ബംഗ്ലാവിലെ റവന്യു ഭൂമി സമീപത്തെ സിപിഎം പ്രദേശിക നേതാവ് കയ്യേറിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ആവശ്യപ്പെട്ടു. കാസര്‍കോട് കോട്ട മുതല്‍ ജില്ലയിലെ തന്ത്രപ്രധാനവും ചരിത്ര പ്രാധാന്യമുള്ളതുമായ സ്ഥലങ്ങളെല്ലാം സിപിഎം നേതാക്കള്‍ കൈവശപ്പെടുത്തുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇരിയയില്‍ കയ്യേറിയ ഭൂമി അത്യധികം ചരിത്രപ്രാധാന്യമുള്ളതാണ്. അതിന്റ ചരിത്ര ശേഷിപ്പുകള്‍ ഇപ്പോഴും അവിടെയുണ്ട്. പരാതിയുമായി മുന്നോട്ടുവന്ന സമീപവാസികളെ ഭീഷണിപ്പെടുത്തിയാണ് സ്ഥലം കയ്യേറ്റം നടന്നിട്ടുള്ളത്. പുല്ലൂര്‍ പെരിയ, കോടോം ബേളൂര്‍ പഞ്ചായത്ത് അധികാരികളുടെ മൗനാനുവാദത്തിലാണ് കയ്യേറ്റം നടന്നിട്ടുള്ളതെന്നും എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഭൂമി റീസര്‍വ്വെ നടത്തി സ്ഥലം തിരിച്ചുപിടിക്കണമെന്നും അല്ലാത്ത പക്ഷം ബിജെപി ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും എ.വേലായുധന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.