മഞ്ഞടുക്കം തുളുര്‍വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ടം മാര്‍ച്ച് 8 മുതല്‍

Tuesday 23 February 2016 2:03 pm IST

പാണത്തൂര്‍: മഞ്ഞടുക്കം തുളുര്‍വനത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം മാര്‍ച്ച് 8 മുതല്‍ 15 വരെ നടക്കും. കളിയാട്ട ദിവസങ്ങളില്‍ രാത്രി അടര്‍ഭൂതം നാഗരാജാവും നാഗകന്യകയും പുലര്‍ച്ചെ ദേവരാജാവും ദേവകന്യകയും തെയ്യക്കോലങ്ങള്‍ കെട്ടിയാടും. 9ന് രാത്രി വേടനും കരിവേടനും, 10ന് ഇരുദൈവങ്ങളുടെയും പുറപ്പാട്, മഞ്ഞാലമ്മ ദേവിയും നാട്ടുകാരുടെ കലശവും ഒളിമകളും കിളിമകളും, നാട്ടുകാരുടെ കലശവും മാഞ്ചേരി മുത്തപ്പന്‍ തെയ്യവു ം കെട്ടിയാടും. 11ന് ഉച്ചയ്ക്ക് 1 മണിക്ക് പൂക്കാര്‍ പാണത്തൂര്‍ കാട്ടൂര്‍ വീട്ടിലും വൈകിട്ട് മഞ്ഞടുക്കത്തും എത്തും. വൈകുന്നേരം 6ന് മുന്നയരീശ്വരന്റെ വെളളാട്ടം, കരിന്ത്രായര്‍, പുലിമാരന്‍, വേട്ടയ്‌ക്കൊരുമകന്‍ ദൈവങ്ങളുടെ വെള്ളാട്ടം. 12ന് രാവിലെ മുന്നായരീശ്വരന്‍ തിറ, തുടര്‍ന്ന് കരിന്ത്രായര്‍, പുലിമാരന്‍, വേട്ടയ്‌ക്കൊരുമകന്‍ തെയ്യങ്ങളുടെ വെള്ളാട്ടം തുടര്‍ന്ന് പൈറ്റടി പൂവന്‍ തെയ്യം. 13ന് രാവിലെ മുന്നായരീശ്വരന്‍ തിറ, കാളപുലിയന്‍, പുലികണ്ടന്‍, വേട്ടയ്‌ക്കൊരു മകന്‍ തെയ്യങ്ങളുടെ പുറപ്പാട്, വൈകുന്നേരം മുന്നായരീശ്വരന്‍, മലങ്കാരി, പുല്ലൂര്‍ണന്‍ തെയ്യങ്ങളുടെ വെള്ളാട്ടം. തുടര്‍ന്ന് പുല്ലൂരാളി ദേവിയുടെയും ബാളോടന്‍ തെയ്യത്തിന്റെയും തോറ്റം, വേട്ടച്ചേകോന്‍, പുറാട്ടും, മുത്തേടത്ത്, എളേടത്ത് കലശവും, ബ്രാഹ്മണന്‍ പുറപ്പാട്, പുലര്‍ച്ചെ ബാളോടന്‍ തെയ്യം പുറപ്പാട്, 14ന് രാവിലെ 9.30ന് മുന്നായരീശ്വരന്‍ പുറപ്പാട്, വൈകുന്നേരം 4ന് മുന്നായരീശ്വര്‍ മുടിയെടുക്കല്‍, തുടര്‍ന്ന് മലങ്കാരി, പുല്ലൂര്‍ണന്‍, പുല്ലൂരാളി തെയ്യങ്ങളുടെ പുറപ്പാട് രാത്രി ആര്‍ത്താണ്ടന്‍ ദൈവം, ക്ഷേത്രപാലകനീശ്വരന്‍, തുളുര്‍വനത്ത് ഭഗവതി തെയ്യങ്ങളുടെ തോറ്റം. നൂറ്റൊന്ന് ഭൂതങ്ങളുടെ കെട്ടിയാടിക്കല്‍. മാര്‍ത്താണ്ടന്‍, വീരന്‍ തെയ്യങ്ങളുടെ പുറപ്പാട്. 15ന് രാവിലെ തുളുര്‍വനത്ത് ഭഗവതിയും, ക്ഷേത്രപാലകനീശ്വരനും, ആചാരക്കാരുടെ കലശവും പുറപ്പാട്. വൈകുന്നേരം 3.30ന് മുടിയെടുക്കല്‍, 16ന് കലശാട്ടോടെ കളിയാട്ടത്തിന് സമാപനം. പത്രസമ്മേളനത്തില്‍ കാട്ടൂര്‍ തമ്പാന്‍ നായര്‍, കള്ളാര്‍ മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ് വിഷ്ണു നമ്പീശന്‍, വിദ്യാധരന്‍ കാട്ടൂര്‍, ഭാസ്‌കരന്‍ നായര്‍ കാട്ടൂര്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.