ആശുപത്രി ജീവനക്കാരുടെ അനിശ്ചിതകാല സമരം മാറ്റിവെച്ചു

Tuesday 23 February 2016 7:14 pm IST

അമ്പലപ്പുഴ: പോലീസിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല സമരം മാറ്റിവെച്ചു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തല്‍ക്കാലിക ക്ലീനി ങ് തൊഴിലാളികളാണ് സമരം മാറ്റിവെച്ചത്. ജോലി സമയം പുനഃക്രമീകരിയ്ക്കുക, ജോലിയില്‍ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശുപത്രിയിലെ താല്‍ക്കാലിക ക്ലീനിങ് തൊഴിലാളികള്‍ കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രി സൂപ്രണ്ട് സന്തോഷ് രാഘവനെ മണിക്കൂറുകളോളം ഉപരോധിച്ചിരുന്നു. അമ്പലപ്പുഴ സിഐ സാനി ആശുപത്രിയില്‍ എത്തി സമരക്കാരെ പിന്തിരിപ്പിച്ച് സൂപ്രണ്ടിനെ മോചിപ്പിക്കുകയും ചെയ്തു. പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് സിഐ സാനി ജീവനക്കാര്‍ക്ക് ഉറപ്പ് കൊടുക്കുകയും ഇന്നലെ രാവിലെ 10 മണിയോടെ തൊഴിലാളി നേതാക്കളെ സൂപ്രണ്ട് ഓഫിസില്‍ ചര്‍ച്ചയ്ക്കു വിളിയ്ക്കുകയുമായിരുന്നു. തങ്ങള്‍ക്ക് സ്ഥിരം ജീവനക്കാരുടെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ സമയം പുനഃക്രമീകരിക്കണമെന്നും ഇവിടെയും ഇവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. തുടര്‍ന്നു ജില്ലാ കളക്റ്ററുടെ ചേമ്പറില്‍ ഇത് ചര്‍ച്ച ചെയ്യാമെന്ന് ധാരണയാകുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അനിശ്ചികാലസമരം മാറ്റിവച്ചത്. ലേബര്‍ ഓഫീസര്‍ ഹരികുമാര്‍, ആശുപത്രി സൂപ്രണ്ട് സന്തോഷ് രാഘവന്‍, യൂണിയന്‍ നേതാക്കളായ കൃഷ്ണമ്മാള്‍, ബിന്ദുരാജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.