ആലപ്പുഴ: വിദ്യാര്‍ത്ഥികളെ മറയാക്കി കമ്യൂണിസ്റ്റുകാര്‍ ദേശവിരുദ്ധതയും വിഘടനവാദവും പ്രചരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണന്. ബിജെപി ആലപ്പുഴയില്‍ സംഘടിപ്പിച്ച ദേശരക്ഷാസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാര്‍ ജനക്ഷേമ പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ അത് തകര്‍ക്കുന്ന നടപടിയാണ് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും പാര്‍ലമെന്റില്‍ കാട്ടിക്കൂട്ടുന്നത്. രാജ്യത്ത് അസഹിഷ്ണുതയുണ്ട്. അത് മോദിയോടും ബിജെപിയോടും രാഹുല്‍ഗാന്ധി കാണിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം പ്രതിസന്ധി നേരിടുമ്പോഴൊക്കെ സമ്മര്‍ദ്ദതന്ത്രം പയറ്റുന്നവരാണ് കമ്യൂണിസ്റ്#ുകാര്‍. ഇത് ഭാരത ജനത മനസിലാക്കിത്തുടങ്ങിയപ്പോഴാണ് കമ്യൂണിസ്റ്റുകാര്‍ കലാലയങ്ങല് കേന്ദ്രീകരിച്ച രാഷ്ട്ര വിരുദ്ധതയ്ക്ക് ചുക്കാന്‍ പിടിക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. സോമന്, ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍, വൈസ് പ്രസിഡന്റ് ടി.കെ. വാസുദേവന്‍, കൊട്ടാരം ഉണ്ണികൃഷ്ണന്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി വി. ശ്രീജിത്ത്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ആര്. കണ്ണന്, മുല്ലയ്ക്കല് വാര്‍ഡ് കൗണ്‍സിലര്‍ റാണി രാമകൃഷ്ണന്, എ.ഡി. പ്രസാദ്കുമാര്‍, വി. ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: