പകല്‍കൊള്ളക്കെതിരെ സ്മാര്‍ട്ട് ഫോണ്‍ ഫ്രീഡം

Tuesday 23 February 2016 9:40 pm IST

വെറും മൂന്നുദിവസത്തെ മാത്രം പ്രീപ്രൊഡക്ഷന്‍ സൗജന്യപരസ്യത്തിന് സെക്കന്റിന് ആറുലക്ഷം ഓര്‍ഡറുകള്‍ കയറിയപ്പോള്‍ വെബ്‌സൈറ്റ് ജാമായിയെന്ന് വാര്‍ത്ത ഒരു ഉപഭോക്താവെന്ന നിലയില്‍ മനംകുളിര്‍ക്കുന്നതായി. മേക്ക് ഇന്‍ ഇന്ത്യ എന്നത്രേ പരസ്യത്തിന്റെ അവസാനം. ചൈനക്കാരനായ ഉല്‍പാദകന്‍ 25 രൂപക്ക് ഇന്ത്യയില്‍ ചാര്‍ജുചെയ്യാവുന്ന നല്ല ഫോക്കസുള്ള ടോര്‍ച്ച് ഇറക്കിയപ്പോഴും അഞ്ച് രൂപക്ക് വിറ്റ പെന്‍ടോര്‍ച്ച് വമ്പന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ ടോര്‍ച്ച് യൂണിറ്റ് പൂട്ടിച്ചു. ഇതുപോലെ നിര്‍മ എന്ന സോപ്പുപൊടി (ഡിറ്റ്) കിലോവിന് അഞ്ച് രൂപക്ക് വിറ്റഴിഞ്ഞപ്പോള്‍ ഹിന്ദുസ്ഥാന്‍ ലീവര്‍ വിറ്റഴിച്ചിരുന്ന 25 രൂപക്കുള്ള സോപ്പുപൊടിയുണ്ടാക്കിയിരുന്ന രണ്ട് ഫാക്ടറികള്‍ പൂട്ടിച്ചു. ഭാരതത്തിലെ കാറുകള്‍ ലക്ഷങ്ങള്‍ വിലമതിപ്പ് നല്‍കി ഉപഭോക്താവിനെ കൊള്ളയടിച്ചപ്പോള്‍ സര്‍ക്കാര്‍ സഹകരിക്കാമെങ്കില്‍ പതിനായിരം രൂപക്ക് ഒരു കാറ് ഉല്‍പാദിപ്പിക്കാമെന്ന് തമിഴ്‌നാട്ടിലെ ഇ.ഡി. നായിഡു പ്രഖ്യാപിച്ച് പ്രോട്ടോടൈപ്പ് ഉണ്ടാക്കി ഷോറൂമില്‍ വെച്ചിരുന്നു. ഉപഭോക്താക്കളെ കച്ചവടക്കാരും മാഫിയകളും ചേര്‍ന്ന് കൊള്ളയടിക്കുകയാണെന്ന് ഫ്രീഡം 251 സ്മാര്‍ട്ട് ഫോണ്‍ ഓഫര്‍ ജനങ്ങളെ പഠിപ്പിക്കുന്നു. കൊള്ളക്കാര്‍ ന്യായീകരണവുമായി അഭ്യസ്തവിദ്യരെ രംഗത്തിറക്കിയത് പത്രങ്ങളില്‍ കാണാം. കമ്പ്യൂട്ടറും മൊബൈലും തട്ടിപ്പുവിലയീടാക്കുകയാണ്. ചൈനയുടെ ഭാരത ശത്രുത മാറ്റിനിര്‍ത്തിയാല്‍ ചൈനക്കാരന്‍ മികച്ചവന്‍തന്നെ. മാക്രികളല്ല അത്. രണ്ട് രൂപയുടെ ഒരു ലിറ്റര്‍ വെള്ളത്തിനു 20 രൂപ ഈടാക്കുമ്പോള്‍ രണ്ട് രൂപയുടെ വില വരുന്ന ഇഡ്ഡലിയും ദോശയുമെല്ലാം 10 ഉം 25 ഉം വിലയീടാക്കപ്പെടുമ്പോള്‍ ഉപഭോക്താക്കള്‍ പിടികൂടേണ്ടത് രാഷ്ട്രീയക്കാരെയാണ്.

സി.എല്‍.എന്‍. സ്വാമി, കണ്ണൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.