കാലിത്തീറ്റ മോഷണം; രണ്ടു പേര്‍ പിടിയില്‍

Tuesday 23 February 2016 9:56 pm IST

മൂന്നാര്‍: മൂന്നാറില്‍ ഇന്‍ഡോ സ്വിസ് പ്രൊജക്ടിലെ കാലികള്‍ക്കു കൊടുക്കുവാനുള്ള തവിട് മോഷണം നടത്തിയ രണ്ടുപേര്‍ പോലീസ് പിടിയിലായി. മാട്ടുപ്പെട്ടി സ്വദേശികളായ ചന്ദ്രശേഖരന്‍(28) സതീഷ്(31) എന്നിവരാണ് പിടിയിലായത്. മൂന്നു ചാക്കുകളിലായി നിറച്ച തവിട് ഓട്ടോയില്‍ ഓഫീസില്‍ വളപ്പില്‍ നിന്നും കടത്തുന്നതിനിടയില്‍ സെക്യൂരിറ്റി ഗാര്‍ഡ് പിടികൂടി തടഞ്ഞുവച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. രണ്ടു പേരും ഇന്‍ഡോ സ്വിസ് പ്രൊജക്ടിലെ ജീവനക്കാരായിരുന്നു. കേരള ലൈവ്‌സ്‌റ്റോക്ക് ഡവലപ്പ്‌മെന്റ് ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കു ഇന്‍ഡോ സ്വിസ് പ്രൊജക്ടിലെ സങ്കരയിനം പശുക്കള്‍ക്ക് നല്‍കുന്ന മുന്തിയതരത്തിലുള്ള തവിടാണ് മറിച്ചുവില്‍ക്കുതിനായി മോഷണം നടത്താനുള്ള ശ്രമത്തിനിടയിലായിരുന്നു അകപ്പെട്ടത്. മൂന്നാര്‍ എസ്‌ഐ വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.