കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമം: ബിജെപി

Wednesday 24 February 2016 2:38 pm IST

മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ക്ഷേമ പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി മലപ്പുറം ജില്ലാ കമ്മിറ്റി. പ്രധാനമന്ത്രി മുദ്ര ബാങ്ക ്പദ്ധതി പ്രകാരം വായ്പക്കായി സമീപിക്കുന്നവരെ മുടന്തന്‍ കാര്യങ്ങള്‍ പറഞ്ഞ് തിരിച്ചയക്കുകയും പദ്ധതിയെ കുറിച്ച് പരിഹാസ രൂപത്തില്‍ ആക്ഷേപിക്കുന്നതായും നിരവധി പരാധികള്‍ ലഭിച്ചിട്ടുണ്ട്. അടല്‍ പെന്‍ഷന്‍ യോജന, ജന്‍ധന്‍ യോജന, ഇന്‍ഷൂറന്‍സ് പദ്ധതികള്‍ എന്നിവയോടും നിരുത്സാഹരൂപത്തിലാണ് സമീപിക്കുന്നവര്‍ക്ക് പ്രതികരണം. രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി പൊതുജനതാല്‍പര്യം അട്ടിമറിക്കുന്നത് അവസാനിപ്പിണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ സ്ഥിതി തുടര്‍ന്നാല്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ജില്ല പ്രസിഡന്റ് കെ.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.ശിവരാജന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ്പ്രസിഡന്റ് നിര്‍മ്മല കുട്ടികൃഷ്ണന്‍, കെ.വി.സുരേഷ് ബാബു, രവി തേലത്ത്, പി.ആര്‍.രശ്മില്‍നാഥ്, കെ.നാരായണന്‍ മാസ്റ്റര്‍ ,കെ.ജനചന്ദ്രന്‍ മാസ്റ്റര്‍, സി.വാസുദേവന്‍, എന്‍.പ്രേമന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.