യുവമോര്‍ച്ച ദേശരക്ഷാ സദസ്സ് 29ന്‌

Wednesday 24 February 2016 2:40 pm IST

മലപ്പുറം: ആദ്യം രാഷ്ട്രം പിന്നെ രാഷ്ട്രീയം എന്ന മുദ്രാവാക്യം ഉയര്‍ത്തി യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശരക്ഷാസദസ് 29ന് നടക്കും. സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ ചേര്‍ന്ന് ദേശരക്ഷാ പ്രതിജ്ഞ ചൊല്ലി കൊടുക്കും. ആലോചന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അജിതോമസ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍.രശ്മില്‍നാഥ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ശിതുകൃഷ്ണന്‍, കെ.ടി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.