മാരാരിക്കുളം മഹാദേവക്ഷേത്രോത്സവം 28ന് കൊടിയേറും

Wednesday 24 February 2016 8:47 pm IST

മാരാരിക്കുളം: മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 28ന് കൊടിയേറി, മാര്‍ച്ച് എട്ടിന് ആറാട്ടോടെ സമാപിക്കും. ഉത്സവത്തിന് മുന്നോടിയായി 27ന് ഭഗവാന് ദ്രവ്യകലശാഭിഷേകവും പഞ്ചലക്ഷപഞ്ചാക്ഷര ജപയജ്ഞവും നടക്കും. രാവിലെ 7.30ന് ദ്രവ്യകലശപൂജ. പത്തിന് ദ്രവ്യകലശാഭിഷേകം. 12ന് ബ്രഹ്മകലശാഭിഷേകം. ഉച്ചയ്ക്ക് രണ്ടിന് പഞ്ചലക്ഷപഞ്ചാക്ഷരജപയജ്ഞം. വൈകിട്ട് ചുറ്റുവിളക്ക്. 28ന് രാവിലെ 11.30ന് തന്ത്രി മോനാട്ട് കൃഷ്ണന്‍ നമ്പൂതിരി ഉല്‍സവത്തിന് കൊടിയേറ്റും. 11.20ന് സംഗീതസദസ്. വൈകിട്ട് സംഗീതകച്ചേരി. രാത്രി ഒന്‍പതിന് നൃത്തം. 10ന് നാടകം. 29ന് 10.30ന് ഓട്ടന്‍തുള്ളല്‍. ഉച്ചയ്ക്ക് ഒന്നിന് ഉല്‍സവബലി. വൈകിട്ട് പുല്ലാംകുഴല്‍ ഗാനതരംഗിണി. 11ന് വിളക്കിനെഴുന്നെള്ളിപ്പ്. മാര്‍ച്ച് ഒന്നിന് രാവിലെ കലശാഭിഷേകം. 10.30ന് പാഠകം. വൈകിട്ട് ഏഴിന് മാനസജപലഹരി. ഒന്‍പതിന് ക്ലാസിക്കല്‍ നൃത്തം. 11ന് കഥകളി. രണ്ടിന് 10ന് നവഗ്രഹങ്ങള്‍ക്ക് കലശാഭിഷേകം, 10.30ന് അഷ്ടപദികച്ചേരി. വൈകിട്ട് 4.30ന് കാഴ്ചശീവേലി. ഏഴിന് നൃത്തം. എട്ടിന് നാടകം. മൂന്നിന് രാവിലെ ഋഗ്വേദജപം. 10.30ന് ഓട്ടന്‍തുള്ളല്‍. ഒന്നിന് ഉല്‍സവബലി. വൈകിട്ട് ത്രിപ്പിള്‍ തായമ്പക. രാത്രി എട്ടിന് സംഗീതനിശ. നാലിന് രാവിലെ 10.30ന് ഓട്ടന്‍തുള്ളല്‍. വൈകിട്ട് കാഴ്ചശീവേലി. ഏഴിന് സര്‍പ്പംപാട്ട്. രാത്രി 8.30ന് ബാലെ. അഞ്ചിന് രാവിലെ ഋഗ്വേദജപം. വൈകിട്ട് വലിയ ശീവേലി. 5.30ന് പഞ്ചാരിമേളം. രാത്രി എട്ടിന് സംഗീതകച്ചേരി. ആറിന് രാവിലെ യുജര്‍വേദജപം. 10.30ന് ഓട്ടന്‍തുള്ളല്‍. രാത്രി എട്ടിന് നൃത്തസന്ധ്യ. ഏഴിന് രാവിലെ കലശാഭിഷേകം. തുടര്‍ന്ന് സാമവേദജപം. എട്ടിന് സംഗീതകച്ചേരി. ഒന്‍പതിന് പന്തീരടിപൂജ. രണ്ടിന് ഓട്ടന്‍തുള്ളല്‍. വൈകിട്ട് ഭക്തിഗാനമഞ്ജരി. രാത്രി എട്ടിന് നൃത്തം. 11ന് ശിവഭജന്‍സ്. 12ന് ശിവരാത്രിപൂജ. 1.30ന് പള്ളിവേട്ട. എട്ടിന് വൈകിട്ട് ഭക്തിഗാനമേള. രാത്രി എട്ടിന് കോമഡി മെഗാഷോ. 11ന് ആറാട്ട് ഘോഷയാത്ര. പുലര്‍ച്ചെ 5.30ന് വിളക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.