ചീരപ്പന്‍ചിറയില്‍ ഉത്സവത്തിന് ഇന്ന് തുടക്കം

Wednesday 24 February 2016 8:54 pm IST

ഉത്സവം നടക്കുന്നത് നാലു പതിറ്റാണ്ടിനുശേഷം മുഹമ്മ: ചീരപ്പന്‍ചിറ മുക്കാല്‍വെട്ടം അയ്യപ്പക്ഷേത്രത്തില്‍ കാപ്പ്‌കെട്ട് ചടങ്ങുകളോടെ ഉത്സവത്തിന് ഇന്ന് തുടക്കമാകും. മാര്‍ച്ച് 4ന് ഗുരുതിയോടെ സമാപിക്കും. ഐതീഹ്യപെരുമപേറുന്ന മുക്കാല്‍വെട്ടം അയ്യപ്പക്ഷേത്രത്തില്‍ നാല്‍പ്പത് വര്‍ഷമായി മുടങ്ങിക്കിടന്ന ഉത്സവമാണ് ക്ഷേത്രത്തിന്റെയും ജനകീയ കമ്മറ്റിയുടെയും ആഭിമുഖ്യത്തില്‍ പുനഃരാരംഭിച്ചത്. സര്‍പ്പങ്ങള്‍ക്കുള്ള കളമെഴുത്തും പാട്ടും 60 വര്‍ഷമായി മുടങ്ങിപ്പോയിരുന്നു. ഇതും ഇതോടൊപ്പം നടത്തും. ഇന്ന് രാവിലെ 5ന് നിര്‍മാല്യ ദര്‍ശനം, 6ന് ഗണപതിഹോമം, 6.30 ഉഷഃപൂജ, 8ന് ഭാഗവതപാരായണം, 11ന് ഉച്ചപൂജ, വൈകിട്ട് 7ന് ദീപാരാധന. 28ന് കലശാഭിഷേകം, തളിച്ചുകൊട. 29ന് സര്‍പ്പങ്ങള്‍ക്ക് കളമെഴുത്തും പാട്ടും. മാര്‍ച്ച് 1ന് രാവിലെ 7ന് വാളുംകച്ചയും എഴുന്നള്ളിപ്പ്, അന്നപൂര്‍ണ്ണേശ്വരിദേവിയ്ക്ക് പട്ടും താലിയും ചാര്‍ത്തല്‍. 2ന് വൈകിട്ട് 6ന് ദേശതാലപ്പൊലി, 8ന് നൃത്തനൃത്യങ്ങള്‍, കരോക്കെ ഗാനമേള. 3ന് വൈകിട്ട് 6.55ന് ദീപാരാധന, വെടിക്കെട്ട്,8ന് ആദരവ്, നാടകസംഗീത സംവിധായകന്‍ ആലപ്പി ഋഷികേശ് ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്റിനുള്ള അവാര്‍ഡ് ലഭിച്ച വി.ടി. സുരേഷ്, യുവ ശാസ്ത്രജ്ഞന്‍ ഋഷികേശ് മുഹമ്മ എന്നിവരെ ആദരിക്കുന്നു. 8.30ന് ആദ്ധ്യാത്മിക പ്രഭാഷണം, 9.30ന് ഗാനമേള. 4ന് വൈകിട്ട് 6.55ന് ദീപാരാധന, തിരിപിടുത്തം, 9.30ന് ഗുരുതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.