മരിയാപുരത്ത് അനധികൃത കെട്ടിട നിര്‍മ്മാണം

Wednesday 24 February 2016 9:18 pm IST

ചെറുതോണി: മരിയാപുരം ഗ്രാമപഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ ഇടുക്കി ടൗണിനോട് ചേര്‍ന്ന് അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും നിയമ ലംഘനം നടക്കുന്നു.  കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണചട്ടം 2011 പ്രകാരം അനുമതി വാങ്ങാതെയും സംസ്ഥാന പാതയില്‍ നിന്ന് നിശ്ചിത അകലം പാലിക്കാതെയുമാണ് അനധികൃത കെട്ടിടം പണിയുന്നത്.  സെയ്ദ് മുഹമ്മദ് പെരുമാംകുഴിയില്‍ നായരുപാറ എന്ന പേരില്‍ രേഖപ്പെടുത്തിയിട്ടുള്ള 8/320 നമ്പര്‍ പഴയ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ കെട്ടിടം പൊളിച്ചു നീക്കി പഞ്ചായത്ത് അനുമതി വാങ്ങാതെ കെട്ടിടം പുനര്‍നിര്‍മ്മിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് നോട്ടീസ് നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.