ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബാത്ത് റൂമിലെ ക്ലോസറ്റില്‍ രോഗിയുടെ കാല്‍കുടുങ്ങി. കാഞ്ഞിരപ്പള്ളി മേലേത്രക്കാട്ടില് സാദിഖിന്റെ മകന് സാബീറിന്റെ (21)കാലാണ് കുടുങ്ങിയത്. രണ്ടാം വാര്‍ഡില്‍ പുതിയതായി നിര്‍മ്മിച്ച ബാത്ത് റൂമിലെ ക്ലോസറ്റിലാണ് രോഗിയുടെ കാല്കുടുങ്ങിയത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. തലവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സബീറിര് ബാത്ത് റൂമിലേക്ക് പോയ സമയത്ത് തലചുറ്റല്‍ അനുഭവപ്പെട്ടതിനാലാണ് കാല് ക്ലോസറ്റില്‍ അകപ്പെട്ടത്. കാല് ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലിസും ആശുപത്രിയിലെ ജീവനക്കാരും ചേര്‍ന്ന് ക്ലോസറ്റ് അടിച്ചുപൊട്ടിച്ചാണ് സാബീറിന്റെ കാല് പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: