കളക്ടറുടെ ഉത്തരവിന് പുല്ലുവില: കടകള്‍ പൊളിച്ചുനീക്കിയില്ല

Wednesday 24 February 2016 10:29 pm IST

കളമശേരി: കളമശേരി എച്ച്എംടി ജംഗ്ഷനിലെ നിരത്ത് കയ്യേറിയ കടകള്‍ പൊളിച്ചുനീക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിന് പുല്ലുവില. എച്ച്എംടി ജംഗ്ഷനില്‍ പത്തോളം കടകള്‍ പൊളിക്കാന്‍ കഴിഞ്ഞ ദിവസമാണ് ജില്ലാ കളക്ടര്‍ കളമശേരി നഗരസഭ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ കടകളുടെ അറ്റകുറ്റപണികളും പിന്നിലേക്ക് മാറ്റി വച്ചും നിര്‍മ്മാണം തകൃതിയായി നടക്കുകയാണ്. ഇതില്‍ പൊതുമരാമത്ത് വകുപ്പിലെ ചില ഉദ്യോഗസ്ഥരും ഭൂമാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഹൈക്കോടതി രണ്ടു തവണ നിര്‍ദ്ദേശം നല്‍കിയിട്ടും അത് നടപ്പിലാക്കാതെ കളമശേരി നഗരസഭ സെക്രട്ടറി നീട്ടുക്കൊണ്ടു പോകുമ്പോഴാണ് ജില്ലാ കളക്ടറുടെ ഇടപെട്ടത്. ബിജെപി എച്ച്എംടി ഏരിയ കമ്മറ്റി പ്രസിഡന്റ് മനീഷ് കുമാറാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.