കൊച്ചി: ശ്രീനാരായണഗുരുവിന്റെ ദൈവദശകം രചനാശതാബ്ദി സ്മാരകമായി ചതയോപഹാരം ഗുരുദേവട്രസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന ദൈവദശകം അവാര്‍ഡിന് പ്ലാസ്റ്റിക്ക് സര്‍ജറിയിലും കോസ്മറ്റോളജിയിലും വിജയഗാഥ രചിച്ച എറണാകുളം സ്പെഷ്യലിസ്റ്റ്സ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ.കെ.ആര്. രാജപ്പനെ തെരഞ്ഞെടുത്തു. ജസ്റ്റിസ് ഡി.ശ്രീദേവി ചെയര്‍പേഴ്സണായും ഹെല്‍ത്ത് സര്‍വ്വീസസിലെ റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എം. ഷിഹാബുദ്ദീന്, റിട്ട. ഡിജിപി ഡോ.പി.ജെ. അലക്സാണ്ടര്‍ ഐപിഎസ് എന്നിവര്‍ അംഗങ്ങളായുമുള്ള ജഡ്ജിംഗ് കമ്മറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 10,001 രൂപയും ദൈവദശകം ആലേഖനം ചെയ്ത പുരസ്കാരവും അടങ്ങുന്ന അവാര്‍ഡ് ഹൈക്കോടതി ജസ്റ്റിസ് ബി.കെമാല്‍പാഷ ഏപ്രില്‍ മൂന്നാം വാരത്തില്‍ ആലുവ അദൈ്വതാശ്രമത്തില്‍ നടക്കുന്ന ചടങ്ങില്‍ നല്‍കുന്നതാണെന്ന് ട്രസ്റ്റ് ചെയര്മാന് എ. ആനന്ദന്, ഡയറക്ടര്‍മാരായ ഡോ.രണ്‍ചന്ദ്. കെ, സുരേഷ്.വി.എസ്, കണ്‍വീനര്‍ കെ.കെ.പീതാംബരന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: