ചെന്നൈ: എഐഡിഎംകെ ജനറല്‍ സെക്രട്ടറിയും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിതയുടെ 68-ാം ജന്മദിനത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. ജയലളിതയെ പ്രധാനമന്ത്രി ഫോണി.ല്‍ വിളിച്ചാണ് ആശംസ നേര്‍ന്നത്. മോദിക്ക് ജയലളിത നന്ദി പറഞ്ഞു. ഈശ്വരാനുഗ്രഹത്താല്‍ നല്ല ആരോഗ്യത്തോടെ ദീര്‍ഘനാള്‍ ജീവിക്കാനാവട്ടെയെന്ന് മോദി ആശംസിച്ചു.
ജയലളിതയുടെ ജന്മദിനം തമിഴ്നാട്ടിലെങ്ങും വിപുലമായി ആഘോഷിച്ചു. സംസ്ഥാനത്തെ 6868 ക്ഷേത്രങ്ങളില്‍ പ്രത്യേകപൂജകളും പ്രാര്‍ത്ഥനകളും നടത്തി. നിരവധി സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: