ദോഹ: സാനിയ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്റെ അപരാജിത കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ 41-ാം ജയത്തോടെ സാനിയ-ഹിംഗിസ് സഖ്യം ഖത്തര്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
ചൈനയുടെ സു യിഫാന്-സൈസായ് ഷെംഗ് സഖ്യത്തെയാണ് സാനിയ-ഹിംഗിസ് സഖ്യം കീഴടക്കിയത്. മൂന്നു സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു ചൈനീസ് സഖ്യത്തെ കീഴടക്കി ഇന്തോ-സ്വിസ് സഖ്യം അവസാന എട്ടില്‍ ഇടംപിടിച്ചത്. സ്കോര്‍: 6-4, 4-6, 10-4. മത്സരം ഒരു മണിക്കൂറും 24 മിനിറ്റും നീണ്ടുനിന്നു.
സാനിയ-ഹിംഗിസ് സഖ്യം ഈ വര്‍ഷം മാത്രം നാലു കിരീടങ്ങളാണ് ഷോക്കേസിലെത്തിച്ചത്. ഇരുവരുമൊന്നിച്ച് 13 കിരീടങ്ങള്‍ ഇതുവരെ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: