കൊച്ചി: പള്ളിമേടയിലെ പീഡനക്കേസില്‍ പ്രതിയായ ഫാ. എഡ്വിന് ഫിഗറസ് നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. കഴിഞ്ഞ ജനുവരിയില്‍ ഫിഗറസിന്റെ ജാമ്യ ഹര്‍ജി സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു.
ജാമ്യം അനുവദിക്കേണ്ടി അടിയന്തര സാഹചര്യം നിലവിലില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സുനില്‍ തോമസ് ഹര്‍ജി തള്ളിയത്. പുത്തന്‍വേലിക്കരയില്‍ പള്ളി വികാരിയായിരിക്കെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്ന കേസിലാണ് എഡ്വിന് ഫിഗറസ് അറസ്റ്റിലായത്.
പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ വികാരി പിന്നീട് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: