സാര്‍വ്വജനിക ശ്രീ സത്യനാരായണപൂജ

Thursday 25 February 2016 10:27 am IST

കാസര്‍കോട്: നെല്ലിക്കുന്ന് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ 108 ഇളനീര്‍ അഭിഷേകവും, സാര്‍വ്വജനിക ശ്രീ സത്യനാരായണപൂജയും 28ന് നടക്കും. രാവിലെ 8ന് ഇലനീര്‍ അഭിഷേകവും, 9ന് സത്യനാരായണപൂജയും, 11.30ന് ലക്കിസ്‌കീം ഉദ്ഘാടനവും നടക്കും. തന്ത്രി ഉളിയത്തായ വിഷ്ണു ആസ്ര ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം പ്രേമാനന്ദ സ്വാമിജി അനുഗ്രഹഭാഷണം നടത്തും. ക്ഷേത്ര നവീകരണ കമ്മറ്റി ചെയര്‍മാന്‍ ബാലകൃഷ്ണ വോര്‍ക്കുഡ്‌ലു അധ്യക്ഷത വഹിക്കും. ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ കമ്മറ്റി ചെയര്‍മാന്‍ ഡോ.കെ.അനന്ത കാമത്ത് മുഖ്യാതിഥിയാകും. എം.ടി.രാമനാഥ് ഷെട്ടി, എസ്.ജെ.പ്രസാദ്, കെ.നാരായണ മഞ്ചേശ്വരം, കെ.പി.അരുണ്‍കുമാര്‍ ഷെട്ടി എന്നിവര്‍ സംസാരിക്കും. ആര്‍.പി.രമേശ് ബാബു സ്വാഗതവും എന്‍.കെ.രാജേന്ദ്രന്‍ നന്ദിയും പറയും. ഉച്ചക്ക് 12.30ന് മഹാപൂജ, 1ന് അന്നദാനം എന്നിവ ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.