സമഗ്രവികസനത്തിന് ഊന്നല്‍ നല്‍കി റെയില്‍ ബജറ്റ്

Saturday 8 April 2017 9:45 pm IST

ന്യൂദല്‍ഹി: 2016-17 വര്‍ഷത്തെ റെയില്‍‌വേ ബജറ്റ് കേന്ദ്ര മന്ത്രി സുരേഷ് പ്രഭു പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 2800 കി.മീറ്റര്‍ ദൂരത്തില്‍ പുതിയ റെയില്‍പ്പാത, 2000 കി.മീറ്റര്‍ വൈദ്യുതവത്ക്കരണം, റെയില്‍‌വേ സേവനങ്ങള്‍ മെച്ചപ്പെടുത്തന്‍ കര്‍ശന നടപടി തുടങ്ങിയവ ബജറ്റില്‍ മന്ത്രി പ്രഖ്യാപിച്ചു. നിലവിലെ വരുമാനമാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നും പുതിയ വരുമാനമാര്‍ഗങ്ങള്‍ തേടുമെന്നും സുരേഷ് പ്രഭു പറഞ്ഞു. 1.21 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം റെയില്‍‌വേയ്ക്കുണ്ട്. 1,84,000 കോടി രൂപയാണ് റെയില്‍വേ വരുന്ന സാമ്പത്തിക വര്‍ഷം വരുമാനം പ്രതീക്ഷിക്കുന്നത്. ശബളക്കമ്മീഷന്‍ മൂലം ചെലവ് 32.9 ശതമാനം കൂടി. എന്നാല്‍ വരുമാനത്തില്‍ 11 ശതമാനത്തിന്റെ വര്‍ധനവ് മാത്രമാണ് രേഖപ്പെടുത്തിയതെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. യാത്രക്കാരുടെ സൌകര്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും സുരേഷ് പ്രഭു പ്രഖ്യാപിച്ചു. 2800 കി.മീറ്റര്‍ ദൂരത്തില്‍ പുതിയ റെയില്‍പ്പാത നിര്‍മ്മിക്കുമെന്നും 2000 കി.മീറ്റര്‍ വൈദ്യുതവത്ക്കരിക്കുമെന്നും ബജറ്റില്‍ മന്ത്രി പറഞ്ഞു. 2020 ഓടെ ആളില്ലാ ലെവല്‍ക്രോസുകള്‍ പൂര്‍ണമായും ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു.

ബജറ്റ് കൂടുതല്‍ വിവരങ്ങള്‍

 • വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ റെയില്‍പ്പാതകള്‍
 • ചരക്ക് നീക്കത്തിന് തുറമുഖങ്ങളെ കേന്ദ്രീകരിച്ച് കൂടുതല്‍ പാതകള്‍
 • 2017-2018ല്‍ റെയില്‍‌വേ 9 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും
 • ടെന്‍ഡര്‍ നടപടികള്‍ ഈ വര്‍ഷത്തോടെ ഓണ്‍‌ലൈനില്‍ ആക്കും
 • മേയ്ക്ക് ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് എഞ്ചിന്‍ ഫാക്ടറികള്‍ സ്ഥാപിക്കും
 • സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് പുതിയ 44 പദ്ധതികള്‍ നടപ്പാക്കും
 • റെയില്‍‌വേ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ കര്‍ശന നടപടി
 • സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ 17,000 ബയോടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കും
 • മുതിര്‍ന്ന പൌരന്മാര്‍ക്കുള്ള സീറ്റ് റിസര്‍വേഷന്‍ 50 ശതമാനം കൂട്ടും
 • 400 സ്റ്റേഷനുകളില്‍ പിപിപി മോഡല്‍ വികസനം
 • ഈ വര്‍ഷം 100ഉം അടുത്ത വര്‍ഷം 400 റെയില്‍‌വേ സ്റ്റേഷനുകളില്‍ വൈ‌ഫൈ സൌകര്യം ഏര്‍പ്പെടുത്തും
 • മുതിര്‍ന്ന പൌരന്മാര്‍ക്ക് ലിഫ്റ്റ്, എസ്കലേറ്റര്‍ സൌകര്യം
 • രണ്ട് എഞ്ചിന്‍ നിര്‍മാണ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതിന് നടപടികള്‍ പൂര്‍ത്തിയായി
 • ദീര്‍ഘദൂര ട്രെയിനുകളില്‍ റിസര്‍വ് ചെയ്യാത്തവര്‍ക്ക് പ്രത്യേകം കോച്ച്
 • രാജ്യത്താകമാനം 24x7 ഹെല്‍പ്പ് ലൈന്‍ സംവിധാനം
 • 2,500 കുടിവെള്ള മെഷീനുകള്‍ സ്ഥാപിക്കും
 • ഐ.ആര്‍.സി.ടി.സി ഭക്ഷണവിതരണം കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും
 • തിരക്കേറിയ റൂട്ടുകളില്‍ ഡബിള്‍ ഡക്കര്‍ ട്രെയിന്‍
 • തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ട്രെയിന്‍ സര്‍വീസ്
 • ട്രെയിനുകളില്‍ എഫ്.എം റേഡിയോ സര്‍വീസ് തുടങ്ങും
 • കോച്ചിനകത്ത് ജിപിആര്‍എസ് സൌകര്യം
 • ഹം‌സഫര്‍ ട്രെയിനില്‍ മൂന്ന് എ.സി കോച്ചുകള്‍
 • ട്രെയിന്‍ വേഗത ലോക നിലവാരത്തിലേക്ക് എത്തിക്കാന്‍ തേജസ് പദ്ധതി
 • തിരുവനന്തപുരത്ത് സബര്‍‌ബെന്‍ ലൈന്‍
 • മുംബൈ ലോക്കല്‍ റെയില്‍‌വേയില്‍ രണ്ട് ലോക്കല്‍ പാതകള്‍
 • 2500 കിലോമീറ്റര്‍ ബ്രോഡ്‌ഗേജ് ലൈനുകള്‍ കമ്മിഷന്‍ ചെയ്യും
 • റെയില്‍വേ സ്റ്റേഷനുകളില്‍ മരുന്നും പാല്‍ അടക്കമുള്ള മറ്റു ഭക്ഷണവും കിട്ടുന്നതിനുള്ള മള്‍ട്ടി പര്‍പ്പസ് സ്റ്റാളുകള്‍ തുറക്കും.
 • റെയില്‍വേ പോര്‍ട്ടര്‍മാര്‍ക്കു പുതിയ യൂണിഫോമുകള്‍ നല്‍കും. ഇവരെ സഹായക് എന്നാകും ഇനി അറിയപ്പെടുക.
 • ട്രെയിനുകളുടെ തത്സമയ വിവരങ്ങള്‍ അറിയാന്‍ 2000 സ്റ്റേഷനുകളില്‍ 20000 സ്ക്രീനുകള്‍. ഇവയില്‍ പരസ്യം നല്‍കി വരുമാനമുണ്ടാക്കും.
 • 139 സര്‍വീസ് വഴി ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ സൗകര്യമൊരുക്കും.
 • പ്രധാന സ്റ്റേഷനുകളില്‍ ആവശ്യത്തിന് വീല്‍ ചെയറുകള്‍ നല്‍കും.
 • സ്ത്രീകള്‍ക്കു ടിക്കറ്റ് റിസര്‍വേഷന് 33 ശതമാനം സബ് ക്വാട്ട ഏര്‍പ്പെടുത്തും.
 • എസ്എംഎസ് സൗകര്യം ഉപയോഗിക്കുന്ന ക്ലീന്‍ മൈ കോച്ച് പദ്ധതി തുടങ്ങും.
 • ബാര്‍ കോഡ് അധിഷ്ഠിത ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തും.
 • 311 റെയില്‍വേ സ്റ്റേഷനുകള്‍ സിസിടിവി ക്യാമറ നിരീക്ഷണത്തിലാക്കും.
 • ദീന്‍ ദയാല്‍ ജനറല്‍ കോച്ചുകള്‍ എന്ന പേരില്‍ എക്‌സ്‌പ്രസ് ട്രെയിനുകളിലെ ജനറല്‍ കോച്ചുകള്‍ വര്‍ധിപ്പിക്കും.
 • അയോധ്യ എക്‌സ്‌പ്രസ് എന്ന പേരില്‍ അണ്‍ റിസര്‍വ്ഡ് കോച്ചുകള്‍ മാത്രമുള്ള എക്‌സ്‌പ്രസ് ട്രെയിനുകള്‍.
 • അത്യാധുനിക കോച്ചുകളോടെ വാരണാസി - ദില്ലി റൂട്ടില്‍ മഹാമന എക്‌സ്‌പ്രസ് സര്‍വീസ് തുടങ്ങും.
 • റെയില്‍വേ വികസന പദ്ധതികളില്‍ ജനപങ്കാളിത്തം ഉറപ്പാക്കും. ജനങ്ങള്‍ക്കു റെയില്‍വേയെക്കുറിച്ചുള്ള അഭിപ്രായം സ്വരൂപിക്കാന്‍ പ്രതിദിനം ഒരു ലക്ഷം ടെലഫോണ്‍ കോളുകള്‍ ഉപയോഗിക്കും.
 • 1780 ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കും.
 • റെയില്‍വേ നടപടികള്‍ സുതാര്യമാക്കാന്‍ സോഷ്യല്‍ മീഡിയയുടെ സഹായം ഉപയോഗിക്കും.
 • ലോകത്തിലെ ആദ്യ ബയോ വാക്വം ടോയ്‌ലറ്റ് ഇന്ത്യന്‍ റെയില്‍വേ വികസിപ്പിച്ചിട്ടുണ്ട്. ഇതു ദിബ്രുഗഡ് രാജധാനി എക്സ്പ്രസില്‍ ഉപയോഗിക്കും.
 • റെയില്‍വേ റിക്രൂട്ട്മെന്റ് 100 ശതമാനം സുതാര്യമാക്കും.
 • ദില്ലി - ചെന്നൈ, ഖരഗ്പുര്‍ - മുംബൈ, ഖരക്പുര്‍ - വിജയവാഡ ചരക്ക് ഇടനാഴികള്‍.
 • ത്രിപുരയെ ബ്രോഡ് ഗേജ് നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെടുത്തും.
 • കഴിഞ്ഞ ബജറ്റിലെ 139 പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞു.
 • 1.21 ലക്ഷം കോടിയുടെ മൂലധന പദ്ധതികളാണു ലക്ഷ്യമിടുന്നത്.
 • അടുത്ത വര്‍ഷത്തെ പ്രതീക്ഷിത വരുമാനം നിലവിലുള്ളതിനേക്കാള്‍ 10.1 ശതമാനം അധികമാണ്.
 • വരുന്ന സാമ്പത്തിക വര്‍ഷം 1,84,820 കോടി രൂപയാണു റെയില്‍വേ പ്രതീക്ഷിക്കുന്ന വരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.