പണത്തേക്കാള്‍ വലുതാണ് സംഗീതം: പി. മാധുരി

Thursday 25 February 2016 3:24 pm IST

കൊല്ലം: പണത്തിനുവേണ്ടിയല്ല, സംഗീതത്തിന് വേണ്ടിയാണ് താന്‍ പാടിയിട്ടുള്ളതെന്ന് പിന്നണിഗായിക പി.മാധുരി. ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ പാടാന്‍ സാധിച്ചതാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യമെന്നും അവര്‍ പറഞ്ഞു. കൊല്ലം പ്രസ് ക്ലബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തിരുവനന്തപുരത്തും തൃശൂരിലുമെല്ലാം താമസിച്ചിട്ടുണ്ടെങ്കിലും കോഴിക്കോടാണ് ഏറ്റവും പ്രിയപ്പെട്ട ജില്ല. കാനഡയില്‍ മക്കള്‍ക്കൊപ്പം കഴിയുന്നതിനാല്‍ കേരളത്തില്‍ വരുമ്പോള്‍ കോഴിക്കോടാണ് താമസിക്കുന്നത്. കാനഡയില്‍ എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും സംഗീതം മാത്രമില്ലാത്തതാണ് ഏറ്റവും ദുഖകരമായി അനുഭവപ്പെടുന്നതെന്നും അവര്‍ പറഞ്ഞു. പഴയ പാട്ടുകള്‍ ഇപ്പോഴും ആസ്വാദകര്‍ മനസില്‍ സൂക്ഷിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ഒപ്പമുണ്ടായിരുന്ന പിന്നണിഗായിക എല്‍.ആര്‍.ഈശ്വരി പറഞ്ഞു. ഇരുവര്‍ക്കും പ്രസ് ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി ഡി.ജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.