പത്തനാപുരം: വ്യാപാരികള്‍ തമ്മില്‍ കൈയ്യാങ്കളി. ഒരാള്‍ ആശുപത്രിയില്‍. കഴിഞ്ഞ ദിവസം രാത്രിയാണ് സംഘര്‍ഷം ഉണ്ടായത്. പത്തനാപുരം നെടുംപറമ്പ് ജംഗ്ഷനിലെ ഷെമീര്‍ സ്റ്റോഴ്സിന്റെ ഉടമയ്ക്കും സഹായിക്കുമാണ് മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ വ്യാപാരിയെ പത്തനാപുരം സിഎച്ച് സിയില്‍ പ്രവേശിപ്പിച്ചു. സമീപത്ത് തന്നെ വ്യാപാരം നടത്തുന്നയാളുമായി നടന്ന വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മുന്‍പ് നടന്ന അടിപിടിയെ തുടര്‍ന്നാണ് വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടായത്. ഷെമീര്‍ സ്റ്റോഴ്സ് സാധനങ്ങള്‍ പൂര്‍ണമായും നശിപ്പിച്ച നിലയിലാണ്. കടയ്ക്കും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായികള്‍ യോഗം ചേര്‍ന്നു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച നഗരത്തിലെ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്നും വ്യാപാരികള്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: