കുമളി: കഴിഞ്ഞ രാത്രിയില്‍ കുമളിയില്‍ നിന്നും രണ്ട് ഓട്ടോറിക്ഷകള്‍ മോഷണം പോയി. കൂടാതെ രണ്ടെണ്ണം മോഷ്ടിക്കാന്‍ ശ്രമിച്ചതായി പറയപെടുന്നു.കുമളി റോസാപ്പൂക്കണ്ടം സ്വദേശി സുന്ദര്‍ ,വലിയകണ്ടം സ്വദേശി പ്ലാപ്പള്ളില്‍ പരമേശ്വരന് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷകളാണ് മോഷ്ട്ടിക്കപെട്ടത്. പോലീസ് അന്വേഷണത്തില്‍ കാണാതായ വണ്ടികളില്‍ ഒരെണ്ണം ഡീസല്‍ തീര്‍ന്ന നിലയില്‍ കുമളിക്ക് സമീപം ചെളിമടയില്‍ നിന്നും മറ്റൊന്ന് കാഞ്ഞിരപ്പള്ളി26-ാം മൈലില്‍ നിന്നും കണ്ടെത്തി. ഈ വണ്ടികളുടെ വയറിംഗ് സംവിധാനം കേടു വരുത്തിയ നിലയിലാണ്. മുന്‍പും ഒന്നാംമൈലിലും പരിസരത്തും ഇത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.പ്രതികളെ കുറിച്ചുള്ള അന്വേഷണം നടത്തി വരുകയാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: