കാട്ടാനയുടെ ആക്രമണത്തില്‍ വ്യാപക കൃഷി നാശം

Thursday 25 February 2016 9:37 pm IST

അടിമാലി: പള്ളിവാസല്‍ പഞ്ചായത്തിലെ പീച്ചാട് കാട്ടാന ആക്രമണത്തില്‍ വ്യാപകമായ കൃഷി നാശം. തേങ്ങരയില്‍ ആഗസ്തി, കാരകുന്നേല്‍ തങ്കച്ചന്‍, എന്നിവരുടെ പുരയിടങ്ങളിലെയും എസ്‌സ്റ്റേറ്റുകളിലെയും ഏലം, കുരുമുളകും, കമുക്, കാപ്പി എന്നിവയാണ് കാട്ടാനകുട്ടം നശിപ്പിച്ചത്. നാലുദിവസമായി മേഖലയിലെ ആളുകള്‍ രാവും പകലും കാട്ടാനയുടെ ആക്രമണ ഭീഷണിയില്‍ കഴിയുന്ന സ്ഥിതിയാണിവിടെയുള്ളത്. മാങ്കുളം വനമേഖലയില്‍ നിന്നുള്ള കട്ടാനകളാണ് ഇവിടെ എത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. നാശനഷ്ടം സംബന്ധിച്ചു അന്വേഷണം നടത്താന്‍ വനം, റവന്യുവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയില്ലെന്ന് ആക്ഷേപം വ്യാപകമാണ്. തങ്ങള്‍ക്ക് ജീവനും സ്വത്തിനും യാതൊരുവിധ സംരക്ഷണവും ഇവരൊരുക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.