പറവൂര്‍: ഇന്ന് നടക്കുന്ന ഹിന്ദുഐക്യവേദി മഹാസംഗമത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് 3.30 മണി മുതല്‍ പറവൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിതായി നോര്‍ത്ത് പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ. പ്രേമാനന്ദകൃഷ്ണന് അറിയിച്ചു.
വരാപ്പുഴയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ വഴികുളങ്ങര ജംഗ്ഷനില്‍ നിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് വാണിയക്കാട് ജംഗ്ഷനില്‍ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് വെടിമറ ജംഗ്ഷനില്‍ എത്തി തിരിഞ്ഞു പോകേണ്ടതാണ്. കൊടുങ്ങല്ലൂരില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തെക്കേനാലുവഴി ജംഗ്ഷനില്‍ നിന്നും കൈതാരം വഴി ആറാട്ടുകടവു പാലം വഴി തിരുമുപ്പത്ത് എത്തി തിരിഞ്ഞു പോകേണ്ടതാണ്. കെഎംകെ ജംഗ്ഷനില്‍ വരുന്ന വാഹനങ്ങള്‍ വലത്തേയ്ക്ക് തിരിഞ്ഞ് പെരുമ്പടന്ന ജംഗ്ഷനില്‍ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് കണ്ണന്‍ചിറ ഭാഗത്ത് എത്തി കൈതാരം വഴി ആറാട്ടുകടവു പാലം വഴി തിരുമുപ്പത്ത് എത്തി തിരിഞ്ഞു പോകേണ്ടതാണ്. കൊടുങ്ങല്ലൂരില്‍ നിന്നും വരുന്ന വാഹനങ്ങള്‍ അണ്ടിപിള്ളിക്കാവില്നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് ലേബര്‍ ജംഗ്ഷന് വഴി ചേന്ദമംഗലം ജംഗ്ഷനില്‍ എത്തിചേരേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: