കണ്ണൂര്‍: ജലവിഭവ വകുപ്പുകള്‍ നടത്തേണ്ട നിര്‍മ്മാണ പ്രവൃത്തികള്‍ ടെണ്ടര്‍ കൂടാതെയും മുന്‍കൂര്‍ പണം നല്‍കിയും 20 അക്രഡിറ്റ് ഏജന്‍സികള്‍ക്ക് നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കരാറുകാര്‍ മാര്‍ച്ച് 1 ന് കരിദിനാചരണം നടത്തുമെന്ന് കേരളാ ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രസിഡണ്ട് വര്‍ഗീസ് കണ്ണമ്പള്ളി, ജില്ലാ പ്രസിഡണ്ട് സി.രാജന്, സെക്രട്ടറി കെ.എം.അജയകുമാര്‍, എം.ടി.മുഹമ്മദ് കുഞ്ഞി, കെ.കെ.സുരേഷ് ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: