ചങ്ങനശേരി: എബിവിപി എന്‍എസ്എസ് ഹിന്ദു കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയുടെ തീവ്രവാദ പ്രവര്‍ത്തനത്തില്‍നിന്നും മുക്തമാണെന്ന ആവശ്യം ഉയര്‍ത്തി നഗരത്തില്‍ ദേശരക്ഷാ പ്രകടനം നടത്തി. കോളേജ് കവാടത്തില്‍നിന്നും വൈകിട്ട് നാലുമണിക്ക് ആരംഭിച്ച പ്രകടനത്തില്‍ 150ല്‍ അധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു. ദേശവിരുദ്ധര്‍ക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി നഗരംചുറ്റി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്നില്‍ യോഗം ചേര്‍ന്നു.
എസ്എഫ്ഐ, എഐഎസ്എഫിന്റെയും കോലം കത്തിച്ചു പ്രതിഷേധിച്ചു. ദേശത്തിനും ദേശീയതയ്ക്കും വേണ്ടി നിലകൊള്ളുകയാണ് യുവാക്കള്‍ ചെയ്യേണ്ടതെന്നും ദേശവിരുദ്ധതയല്ല ആവശ്യമെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ദേസീയ നിര്‍വ്വാഹക സമിതിയംഗം ശരത് കിടങ്ങൂര്‍ പറഞ്ഞു. ബിനീഷ് കുമാര്‍, ജയകൃഷ്ണന്, രഞ്ജിത്.ആര്, അരുണ്‍.ജി, വിഷ്ണുപ്രിയ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: