മണിയന്‍കൊല്ലിപാലം ഉദ്ഘാടനം 28 ന്

Thursday 25 February 2016 10:03 pm IST

കണ്ണൂര്‍: ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍ ഉദയഗിരി പഞ്ചായത്തിലെ മണിയന്‍കൊല്ലി പുഴക്ക് കുറുകെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മണിയന്‍കൊല്ലി പാലത്തിന്റെ ഉദ്ഘാടനവും കാര്‍ത്തികപുരം താബോര്‍ റോഡ് മെക്കാഡം ടാറിങ്ങ് പ്രവൃത്തി ഉദ്ഘാടനവും 28 ന് വെകിട്ട് 4 മണിക്ക് മണിയന്‍കൊല്ലി പാലത്തിന് സമീപം നടക്കും. മന്ത്രി കെ.സി.ജോസഫിന്റെ അധ്യക്ഷതയില്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം നിര്‍വഹിക്കും. പാലം പൂര്‍ത്തിയായതോടെ കാര്‍ത്തികപുരം ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് പയ്യന്നൂര്‍ ചെറുപുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.