ഫാന്‍ തലയില്‍ വീണു; മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് പരിക്ക്

Thursday 25 February 2016 10:04 pm IST

കോട്ടയം: മെഡിക്കല്‍ കോളജ് ആസ്പത്രി ഒപി ടിക്കറ്റ് കൗണ്ടറിലെ ഫാന്‍ കറങ്ങുന്നതിനിടെ ഒടിഞ്ഞ് ജീവനക്കാരിയുടെ തലയില്‍ വീണ് ഗുരുതരപരിക്ക്.ആസ്പത്രിയില്‍ ഒപി ചീട്ടെഴുതുന്ന ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ കൊല്ലം സ്വദേശിനി മായ (53)യുടെ തലയിലും പുറത്തുമായാണ് ഫാന്‍ ഒടിഞ്ഞുവീണത്.ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. മായ ഒപി കൗണ്ടറിലിരുന്നു രോഗികള്‍ക്ക് ഡോക്ടറെ കാണുന്നതിനുള്ള ചീട്ടെഴുതുന്നതിനിടെ ഫാന്‍ ഒടിഞ്ഞു വീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മായയുടെ തലയ്ക്കും പുറത്തിനും ഗുരുതര പരിക്കേറ്റു. പുറവും തലയും വീര്‍ത്ത് തടിച്ച നിലയിലാണ്.ഈ കൗണ്ടറില്‍ അഞ്ച് ജീവനക്കാരുണ്ടായിരുന്നു. തൊട്ടടുത്തിരുന്ന ജീവനക്കാരന്റെ കൈകളിലും ഫാനിന്റെ ലീഫ് പതിച്ചെങ്കിലും പരിക്കേറ്റില്ല.കൗണ്ടറില്‍ നിന്നും ജീവനക്കാരിയുടെ നിലവിളി കേട്ട് ചീട്ട് എഴുതിക്കാന്‍ നിന്ന രോഗികളും മറ്റു ജീവനക്കാരും ഓടി കൂടി. തുടര്‍ന്ന് ഇവരെ അത്യാഹിത വിഭഗത്തില്‍ എത്തിക്കൂകയായിരുന്നു. ഈ സമയം സ്റ്റക്ചറോ, ട്രോളിയോ അത്യാഹിത്തില്‍ ഇല്ലായിരുന്നതായി രക്ഷാപ്രവര്‍ത്തനത്തിന് നേത്യത്ത്വം കൊടുത്ത രോഗികള്‍ പറയുന്നു .നിലവില്‍ ഒബ്‌സര്‍ വേഷനില്‍ ചികില്‍സയിലാണ് ജീവനക്കാരി.വര്‍ഷങ്ങളുടെ പഴക്കമുള്ള ഫാനാണ് ഒപി കൗണ്ടറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഫാന്‍ തുരുമ്പെടുത്തിരുന്നതാണ്് ഒടിയാന്‍ കാരണം. ആശുപത്രി വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക ഫാനുകളും വര്‍ഷങ്ങളുടെ പഴക്കമുള്ളവയാണ്. അടുത്തിടെ ചികില്‍സയിലുള്ള രോഗിയുടെ ദേഹത്ത് വാര്‍ഡില്‍ കറങ്ങികൊണ്ടിരുന്ന ഫാന്‍ തകര്‍ന്നു വീണിരുന്നു. കാലപ്പഴക്കം മൂലം രോഗികളുടേയും ജീവനക്കാരുടേയും ജീവന് ഭീഷണി ഉയര്‍ത്തുന്ന ഫാനുകള്‍ മാറ്റി പുതിയവ ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നതാണ്.വാര്‍ഡുകളില്‍ പ്രവത്തനരഹിതമായ ഫാനുകളും നിരവധിയുണ്ട്.തുടര്‍ന്ന് വേനല്‍ കടുത്തതോടെ ചൂട് കാരണം രോഗികള്‍ വലിയ ദുരിതത്തിലായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.