എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒന്‍പതു മുതല്‍

Thursday 25 February 2016 10:13 pm IST

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍ 28 വരെ നടക്കും.,4,76,373 വിദ്യാര്‍ഥികള്‍ 2903 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതും. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന റവന്യൂ ജില്ല മലപ്പുറമാണ് 83,315. കുറവ് പത്തനംതിട്ടയിലും 12,451. കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്ന വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ് 28,052, കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് 2428. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരിക്കുന്നത് മലപ്പുറം എടരിക്കോട് പി.കെ.എം.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്. 2347 പേര്‍. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 1647 പേരും ചേറൂര്‍ പി.പി.ടി.എം.വൈ. എച്ച്എസില്‍ 1414ഉം ആലത്തിയൂര്‍ കെ.എച്ച്.എം. എച്ച്എസ്എസില്‍ 1077 പേരും പേര്‍ പരീക്ഷ എഴുതും. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് പെരിഞ്ചാന്‍കുട്ടി ഗവ. ഹൈസ്‌കൂളിലും ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസ് ആന്റ് വിഎച്ച്എസ്എസിലുമാണ്. മൂന്ന് പേര്‍ വീതം. മൂല്യനിര്‍ണയം ഏപ്രില്‍ ഒന്ന് മുതല്‍ 12 വരെ 54 ക്യാമ്പുകളിലായി നടത്തും. ചോദ്യപേപ്പറുകള്‍ ഫെബ്രുവരി 26 മുതല്‍ 28 വരെയുള്ള തിയതികളിലായി എത്തിച്ചേരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.