കണ്ണൂര്‍: ഭാരതകേസരി മന്നത്ത് പത്മനാഭന്റെ 46-ാം സമാധിദിനാചരണം കണ്ണൂര്‍ എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു. രാവിലെ 6.45 ന് ആചാര്യന്റെ ഛായാചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തി ഭക്തിഗാനാലാപനവും പുരാണ ഗ്രന്ഥപാരായണവും നടന്നു. ആചാര്യന് ഇഹലോകവാസം വെടിഞ്ഞ 11.45 വരെ യൂണിയന് ഭാരവാഹികളും വനിതാ യൂണിയന് ഭാരവാഹികളും വിവിധ കരയോഗം ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു. 11.45 ന് മംഗളാരതിയും പുഷ്പാര്‍ച്ചനയും എന്‍എസ്എസ് പ്രതിജ്ഞ പുതുക്കലും നടന്നു. ചടങ്ങുകള്‍ക്ക് യൂണിയന് പ്രസിഡണ്ട് എന്‍.ഒ.നാരായണന് നമ്പ്യാര്‍, വൈസ് പ്രസിഡണ്ട് തൈക്കണ്ടി മുരളീധരന്, യൂണിയന് സെക്രട്ടറി എം.സി.ശ്രീകുമാര്‍, യൂണിയന് ഭരണസമിതി അംഗങ്ങളായ ഇ.പി.പത്മനാഭന് നമ്പ്യാര്‍, യു.കെ.ബാലചന്ദ്രന്, പി.ദിലീപ് കുമാര്‍, വനിതാ യൂണിയന് പ്രസിഡണ്ട് രമാകല്യാണ്, മീരാ പ്രേംനാഥ്, എം.വി.മീനാക്ഷി, ഒ.ശോഭന, ശ്രീജ ശശിധരന്, പി.നാരായണന് നമ്പ്യാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: