കീഴൂര്‍ മഹാവിഷ്ണുക്ഷേത്ര മഹോത്സവം സമാപിച്ചു

Thursday 25 February 2016 10:22 pm IST

ഇരിട്ടി: അഞ്ചു ദിവസമായി നടന്നുവരുന്ന കീഴൂര്‍ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം സമാപിച്ചു. സമാപന ചടങ്ങുകളുടെ ഭാഗമായി ആറാട്ട് എഴുന്നള്ളിപ്പും ആറാട്ടും നടന്നു. ആനപ്പുറത്ത് ഭഗവാന്റെ തിടമ്പേറ്റി നടന്ന ആറാട്ട് തിരിച്ചെഴുന്നള്ളിപ്പില്‍ നിരവധി ഭക്ത ജനങ്ങള്‍ പങ്കെടുത്തു. താലപ്പൊലികളും തൃശ്ശൂര്‍ കേച്ചേരി ഓം പരാശക്തി അവതരിപ്പിച്ച നാടന്‍ കലാരൂപങ്ങളും പാണ്ടിമേളവും എഴുന്നള്ളിപ്പിന് കൊഴുപ്പുകൂട്ടി. കീഴൂര്‍ വഴി ഇരിട്ടി പട്ടണം ചുറ്റി ക്ഷേത്രത്തില്‍ അവസാനിച്ച എഴുന്നള്ളിപ്പിന് ശേഷം തന്ത്രി ബ്രഹ്മശ്രീ ഇടവലത്ത് പുടയൂര്‍ മന കുബേരന്‍ നമ്പൂതിരിപ്പാട് കൊടിയിറക്കിയതോടെ ഉത്സവത്തിന് സമാപനമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.